Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plus One

Kollam

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നോ​ത്സ​വം

കു​ള​ത്തൂ​പ്പു​ഴ: ചോ​ഴി​യ​ക്കോ​ട് അ​രി​പ്പ ഗ​വ.മോ​ഡ​ല്‍ റസി​ഡ​ന്‍​ഷ​ല്‍ സ്‌​കൂ​ളി​ല്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു.സ്‌​കൂ​ള്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് വി​ജു​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന​ബാ ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ധ്യാ​പ​ക​രും പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് അ​ക്ഷ​ര​ദീ​പം തെ​ളി​ച്ച് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ വ​ര​വേ​റ്റു.

പ്ല​സ് ടു ​സ​യ​ന്‍​സി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ വി​ഷ്ണു​വി​നെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.വാ​ര്‍​ഡ് മെ​മ്പ​ര്‍ ഷെ​ഫീ​ക്ക് ചോ​ഴി​ക്കോ​ട്, അ​ധ്യാ​പ​ക​രാ​യ ആ​ര്‍. ശി​വ​പ്ര​സാ​ദ്, എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ഹ​സൈ​ന്‍, ആ​ര്‍. രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര: സെ​ന്‍റ് മേ​രീസ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നോ​ത്സ​വം കൊ​ട്ടാ​ര​ക്ക​ര സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഫ്രാ​ന്‍​സി​സ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ക​ട​കം​പ​ള്ളി​ല്‍, വാ​ര്‍​ഡ് അം​ഗം ആ​ഷ്ലി പ്രി​ന്‍​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മാം​വി​ള, ബ​ര്‍​സാ​ര്‍ ഫാ.ഗീ​വ​ര്‍​ഗീ​സ് എ​ഴി​യ​ത്ത്, പ്രി​ന്‍​സി​പ്പ​ല്‍ ജോ​മി തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ടി. ​രാ​ജു, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ജി. ​ജ​യ​രാ​ജ്, ജോ​സ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ഏ​ക​ജാ​ല​കം: പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​നം നേ​ടി​യ​ത് 6224 വി​ദ്യാ​ര്‍​ഥി​ക​ള്‍

തൊ​ടു​പു​ഴ: ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ ജി​ല്ല​യി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​ത് 6224 വി​ദ്യാ​ര്‍​ഥി​ക​ള്‍. മാ​നേ​ജ്‌​മെ​ന്‍റ്, ക​മ്യൂ​ണി​റ്റി, സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട, അ​ണ്‍​എ​യ്ഡ​ഡ് സീ​റ്റു​ക​ള്‍ ഒ​ഴി​കെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

ഇ​വ​യെ​ല്ലാം ഉ​ള്‍​പ്പെ​ടെ 237 ബാ​ച്ചു​ക​ളി​ലാ​യി 11,839 പ്ല​സ്‌​വ​ണ്‍ സീ​റ്റു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ല്‍ ഏ​ക​ജാ​ല​ക പ​രി​ധി​യി​ല്‍ വ​രു​ന്ന​ത് 7754 സീ​റ്റു​ക​ളാ​ണ്. 1530 സീ​റ്റു​ക​ളി​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് ന​ട​ന്നി​ട്ടി​ല്ല. 11,420 പേ​രാ​ണ് പ്ല​സ് വ​ണ്‍ സീ​റ്റി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. അ​വ​സാ​ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത് 11,415 പേ​രാ​ണ്. ഇ​തി​ല്‍ 1211 പേ​ര്‍ മ​റ്റ് ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്.

എ​സ്എ​സ്എ​ല്‍​സി പൂ​ര്‍​ത്തി​യാ​ക്കി​യ 10,397 പേ​രും 687 സി​ബി​എ​സ്ഇ വി​ദ്യാ​ര്‍​ഥി​ക​ളും 53 ഐ​സി​എ​സ്ഇ വി​ദ്യാ​ര്‍​ഥി​ക​ളും മ​റ്റു​ള്ള വി​ഭാ​ഗ​ത്തി​ല്‍ 283 പേ​രും അ​പേ​ക്ഷി​ച്ചി​രു​ന്നു. മൂ​ന്ന് മോ​ഡ​ല്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നാ​യി 273 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.

ഈ ​വി​ഭാ​ഗ​ത്തി​ല്‍ ആ​കെ​യു​ള്ള 139 സീ​റ്റു​ക​ളി​ല്‍ മു​ഴു​വ​നും ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് ആ​യി​ട്ടു​ണ്ട്. 99.28 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ എ​സ്എ​സ്എ​ല്‍​സി വി​ജ​യ​ശ​ത​മാ​നം.
5486 ആ​ണ്‍​കു​ട്ടി​ക​ളും 5151 പെ​ണ്‍​കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ 10,637 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ല്‍ 10,560 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. 15നാ​ണ് ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക. മു​ഖ്യ​ഘ​ട്ട​ത്തി​ല്‍ മൂ​ന്ന് അ​ലോ​ട്ട്‌​മെ​ന്‍റു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും.

Kerala

പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ 30 ശ​ത​മാ​നം അ​ധി​ക സീ​റ്റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ അ​ധി​ക സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. 30 ശ​ത​മാ​നം അ​ധി​ക സീ​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ തു​ട​ർ​ന്ന താ​ത്കാ​ലി​ക ബാ​ച്ചു​ക​ൾ തു​ട​രാ​നും നി​ർ​ദേ​ശ​മു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ അ​നു​വ​ദി​ച്ച 314 താ​ത്‌​കാ​ലി​ക ബാ​ച്ചു​ക​ളി​ൽ 313 ബാ​ച്ചു​ക​ൾ ഇ​ക്കൊ​ല്ല​വും തു​ട​രും. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ലാ​ണ് 30 ശ​ത​മാ​നം അ​ധി​ക സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം ഇ​തേ ജി​ല്ല​ക​ളി​ലെ എ​യ്‌​ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 20 ശ​ത​മാ​നം അ​ധി​ക സീ​റ്റു​ക​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

 

 

Education

പ്ല​സ് വ​ണ്ണിന് 46 കോമ്പിനേ​ഷ​ൻ 54 വി​ഷ​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ്ല​​​സ് വ​​​ണ്‍ പ​​​ഠ​​​ന​​​ത്തി​​​നു​​​ള​​​ള​​​ത് 46 കോ​​​ന്പി​​​നേ​​​ഷ​​​നു​​​ക​​​ൾ. സ​​​യ​​​ൻ​​​സ് ഗ്രൂ​​​പ്പി​​​ൽ ഒ​​​ൻ​​​പ​​​ത് വി​​​ഷ​​​യ കോ​​​ന്പി​​​നേ​​​ഷ​​​നു​​​ണ്ട്. ഹ്യു​​​മാ​​​നി​​​റ്റീ​​​സ് ഗ്രൂ​​​പ്പി​​​ൽ 32 വി​​​ഷ​​​യ കോ​​​ന്പി​​​നേ​​​ഷ​​​നും. കൊ​​​മേ​​​ഴ്സി​​​ൽ നാ​​​ലു കോ​​​ന്പി​​​നേ​​​ഷ​​​നു​​​മു​​​ണ്ട്.

താ​​​ത്പ​​​ര്യ​​​മു​​​ള്ള കോ​​​ന്പി​​​നേ​​​ഷ​​​നു​​​ക​​​ൾ ഉ​​​ള്ള സ്കൂ​​​ളു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് പ്ര​​​വേ​​​ശ​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഏ​​​ക​​​ജാ​​​ല​​​ക​​​ത്തി​​​ലൂ​​​ടെ​​​യു​​​ള്ള അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണ​​​ഘ​​​ട്ട​​​ത്തി​​​ൽ ശ്ര​​​ദ്ധി​​​ക്ക​​​ണം. എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​ന​​​വും അ​​​ലോ​​​ട്ട്മെ​​​ന്‍റും. സ്കൂ​​​ളു​​​ക​​​ളും കോ​​​ഴ്സ് കോ​​​ഡു​​​ക​​​ളും അ​​​റി​​​യാ​​​ൻ വെ​​​ബ്സൈ​​​റ്റി​​​ൽ ‘സ്കൂ​​​ൾ ലി​​​സ്റ്റ് ’ ക്ലി​​​ക്ക് ചെ​​​യ്ത് ജി​​​ല്ല​​​യു​​​ടെ പേ​​​ര് ന​​​ൽ​​​കി​​​യാ​​​ൽ സ്കൂ​​​ളു​​​ക​​​ളു​​​ടെ പേ​​​രും അ​​​വി​​​ടെ​​​യു​​​ള്ള കോ​​​ഴ്സു​​​ക​​​ളു​​​ടെ കോ​​​ഡ് സ​​​ഹി​​​ത​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.

46 വി​​​ഷ​​​യ കോ​​​ന്പി​​​നേ​​​ഷ​​​നു​​​ക​​​ൾ കോ​​​ഴ്സ് കോ​​​ഡ് എ​​​ന്നി​​​വ ചു​​​വ​​​ടെ:

ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്-1
ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ഹോം ​​​സ​​​യ​​​ൻ​​​സ്, ബ​​​യോ​​​ള​​​ജി- 2
ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്സ്, ഹോം ​​​സ​​​യ​​​ൻ​​​സ്-3
ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്സ്, ജി​​​യോ​​​ള​​​ജി-4
ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്-5
ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്-6
ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ജി​​​യോ​​​ള​​​ജി-7
ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്സ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്8
ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, സൈ​​​ക്കോ​​​ള​​​ജി, ബ​​​യോ​​​ള​​​ജി-9
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, ജി​​​യോ​​​ഗ്ര​​​ഫി-10
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, സോ​​​ഷ്യോ​​​ള​​​ജി-11
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, ജി​​​യോ​​​ള​​​ജി- 12
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, മ്യൂ​​​സി​​​ക്- 13
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, ഗാ​​​ന്ധി​​​യ​​​ൻ സ്റ്റ​​​ഡീ​​​സ് -14
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, ഫി​​​ലോ​​​സ​​​ഫി- 15
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്- 16
ഇ​​​സ്ലാ​​​മി​​​ക് ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, ജി​​​യോ​​​ഗ്ര​​​ഫി- 17
ഇ​​​സ്ലാ​​​മി​​​ക് ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, സോ​​​ഷ്യോ​​​ള​​​ജി- 18
സോ​​​ഷ്യോ​​​ള​​​ജി, സോ​​​ഷ്യ​​​ൽ​​​വ​​​ർ​​​ക്ക്, സൈ​​​ക്കോ​​​ള​​​ജി, ഗാ​​​ന്ധി​​​യ​​​ൻ സ്റ്റ​​​ഡീ​​​സ്- 19
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, സൈ​​​ക്കോ​​​ള​​​ജി-20
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, ആ​​​ന്ത്ര​​​പോ​​​ള​​​ജി- 21
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ജോ​​​ഗ്ര​​​ഫി, മ​​​ല​​​യാ​​​ളം-22
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ജോ​​​ഗ്ര​​​ഫി, ഹി​​​ന്ദി- 23
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ജോ​​​ഗ്ര​​​ഫി, അ​​​റ​​​ബി​​​ക്-24
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ജോ​​​ഗ്ര​​​ഫി, ഉ​​​റു​​​ദു-25
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ജോ​​​ഗ്ര​​​ഫി, ക​​​ന്ന​​​ട- 26
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ജോ​​​ഗ്ര​​​ഫി, ത​​​മി​​​ഴ്-27
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, സം​​​സ്കൃ​​​ത സാ​​​ഹി​​​ത്യം, സം​​​സ്കൃ​​​ത​​​ശാ​​​സ്ത്ര -28
ഹി​​​സ്റ്റ​​​റി, ഫി​​​ലോ​​​സ​​​ഫി, സം​​​സ്കൃ​​​ത സാ​​​ഹി​​​ത്യം, സം​​​സ്കൃ​​​ത​​​ശാ​​​സ്ത്ര -29
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്-30
സോ​​​ഷ്യോ​​​ള​​​ജി, സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, സൈ​​​ക്കോ​​​ള​​​ജി, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്-31
ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്, ആ​​​ന്ത്ര​​​പ്പോ​​​ള​​​ജി, സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്-32
ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ഗാ​​​ന്ധി​​​യ​​​ൻ സ്റ്റ​​​ഡീ​​​സ്, ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ്, കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ-33
സോ​​​ഷ്യോ​​​ള​​​ജി, ജേ​​​ർ​​​ണ​​​ലി​​​സം, ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ്, കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ -34
ജേ​​​ർ​​​ണ​​​ലി​​​സം, ഇം​​​ഗ്ലീ​​​ഷ് ലി​​​റ്റ​​​റേ​​​ച്ച​​​ർ, ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ്, സൈ​​​ക്കോ​​​ള​​​ജി-35
ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സ്, അ​​​ക്കൗ​​​ണ്ട​​​ൻ​​​സി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, മാ​​​ത്സ്-36
ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സ്, അ​​​ക്കൗ​​​ണ്ട​​​ൻ​​​സി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്-37
ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സ്, അ​​​ക്കൗ​​​ണ്ട​​​ൻ​​​സി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്-38
ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സ്, അ​​​ക്കൗ​​​ണ്ട​​​ൻ​​​സി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ-39
ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക് സി​​​സ്റ്റം​​​സ്- 40
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, സോ​​​ഷ്യോ​​​ള​​​ജി, മ​​​ല​​​യാ​​​ളം-41
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, മ​​​ല​​​യാ​​​ളം-42
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ഗാ​​​ന്ധി​​​യ​​​ൻ സ്റ്റ​​​ഡീ​​​സ്, മ​​​ല​​​യാ​​​ളം-43
സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, ജേ​​​ർ​​​ണ​​​ലി​​​സം, ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ്, കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ്-44
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, സോ​​​ഷ്യോ​​​ള​​​ജി, ഹി​​​ന്ദി-45.
ഹി​​​സ്റ്റ​​​റി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, സോ​​​ഷ്യോ​​​ള​​​ജി, അ​​​റ​​​ബി​​​ക്-46

Education

ഐഎച്ച്ആര്‍ഡി പ്ലസ് വണ്‍ പ്രവേശനം

കൊ​​​ച്ചി: കേ​​​ര​​​ള സ​​​ര്‍ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്‌​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റി​​​ന്‍റെ (ഐ​​​എ​​​ച്ച്ആ​​​ര്‍ഡി) 15 ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

മു​​​ട്ട​​​ട, അ​​​ടൂ​​​ര്‍, മ​​​ല്ല​​​പ്പ​​​ള്ളി, ചേ​​​ര്‍ത്ത​​​ല, പു​​​ത്ത​​​പ്പ​​​ള്ളി, ക​​​ലൂ​​​ര്‍, ക​​​പ്ര​​​ശേ​​​രി, ആ​​​ലു​​​വ, പീ​​​രു​​​മേ​​​ട്, തൊ​​​ടു​​​പു​​​ഴ, വ​​​ര​​​ടി​​​യം, വാ​​​ഴ​​​ക്കാ​​​ട്, വ​​​ട്ടം​​​കു​​​ളം, പെ​​​രി​​​ന്ത​​​ല്‍മ​​​ണ്ണ, തി​​​രു​​​ത്തി​​​യാ​​​ട് എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം.

താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ ഓ​​​രോ സ്‌​​​കൂ​​​ളി​​​ലേ​​​ക്കും പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ​​​മ​​​ര്‍പ്പി​​​ക്ക​​​ണം.

ഓ​​​ണ്‍ലൈ​​​നാ​​​യും ഓ​​​ഫ്‌​​​ലൈ​​​നാ​​​യും അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ​​​മ​​​ര്‍പ്പി​​​ക്കാം. thss.ihrd.ac.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി മേ​​​യ് 21 ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ ജൂ​​​ണ്‍ അ​​​ഞ്ചി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ഓ​​​ഫ്‌​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ര്‍ പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷാ​​​ഫോ​​​മും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും അ​​​ത​​​ത് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ജൂ​​​ണ്‍ ആ​​​റി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പാ​​​യി നേ​​​രി​​​ട്ട് എ​​​ത്തി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ​​​ഫീ​​​സ് പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 115 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ര്‍ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 60 രൂ​​​പ​​​യു​​​മാ​​​ണ്.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും പ്രോ​​​സ്‌​​​പെ​​​ക്ട​​​സി​​​നും www.ihrd.ac.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക​​​യോ അ​​​ത​​​ത് സ്‌​​​കൂ​​​ള്‍ ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്യ​​​ണം. ഫോ​​​ൺ: 9447242722.

Kerala

കൊ​റി​യ​ന്‍ ബ​ന്ധം സൂ​ചി​പ്പി​ക്കു​ന്ന​തൊ​ന്നു​മി​ല്ല; ആ​ദി​ത്യ​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് അ​ധ്യാ​പ​ക​ർ

കൊ​ച്ചി: എ​റ​ണാ​കു​ളം ചോ​റ്റാ​നി​ക്ക​ര​യി‌​ൽ കൊ​റി​യ​ൻ സു​ഹൃ​ത്തി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ആ​ദി​ത്യ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ട്ടി​യു​ടെ അ​ധ്യാ​പ​ക​ൻ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ധ്യാ​പ​ക​ർ ആ​രോ​പി​ക്കു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​രി​ച​യ​പ്പെ​ട്ട കൊ​റി​യ​ന്‍ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ന്ന​താ​യാ​ണ് കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കു​ട്ടി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​രൂ​ഹ​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​താ​യി അ​ധ്യാ​പ​ക​ർ അ​റി​യി​ച്ചു.

കു​ട്ടി ഫോ​ളോ ചെ​യ്ത ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ല്‍ കൊ​റി​യ​ന്‍ ബ​ന്ധം സൂ​ചി​പ്പി​ക്കു​ന്ന​തൊ​ന്നു​മി​ല്ല. ആ​കെ 16 ഫോ​ളോ​വേ​ഴ്സ് മാ​ത്ര​മാ​ണു​ള്ള​ത്. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ല അ​ത് വീ​ണ്ടും കു​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ളി​ലൊ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് കു​ട്ടി​യു​ടെ സ്കൂ​ൾ അ​ധ്യാ​പ​ക​ർ പ​റ​യു​ന്ന​ത്.

പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും ക​ത്തി​ലെ​ഴു​തി​യി​രു​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മു​തി​ർ​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പെ​ൺ​കു​ട്ടി​ക്ക് കൊ​റി​യ​ൻ സു​ഹൃ​ത്തി​ന്‍റേ​തെ​ന്ന് പ​റ​ഞ്ഞ് ല​ഭി​ച്ച സ​മ്മാ​നം നാ​ട്ടി​ൽ കു​റ​ഞ്ഞ വി​ല​യ്ക്കു​ള്ള വാ​ച്ച് ആ​യി​രു​ന്നു.

കു​ട്ടി​യു​ടെ ഫോ​ണ്‍ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​ത് ഒ​രാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ്. ചാ​റ്റു​ക​ളെ​ല്ലാം മാ​യ്ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും അ​ധ്യാ​പ​ക​ർ ആ​രോ​പി​ക്കു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 27ന് ​ആ​യി​രു​ന്നു പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ആ​ദി​ത്യ​യെ ക്വാ​റി കു​ള​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ സ്കൂ​ളി​ൽ പോ​കാ​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ കു​ട്ടി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Kerala

ഹ​രി​പ്പാ​ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

ഹ​രി​പ്പാ​ട്: കു​ടും​ബ​ത്തി​നൊ​പ്പം ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. കു​മാ​ര​പു​രം കാ​ട്ടി​ൽ മാ​ർ​ക്ക​റ്റ് പു​ത്ത​ൻ​പു​ര​യി​ൽ ര​ഞ്ജു- ശ​ര​ണ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ദ്വൈ​ത് (17) ആ​ണ് മ​രി​ച്ച​ത്.

ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പെ​രും​കു​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച ആ​യി​രു​ന്നു അ​ദ്വൈ​തി​നെ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ചെ 4.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ​ത്തി​നൊ​പ്പം ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി.

‌ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ദ്വൈ​തി​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​രു​വാ​റ്റ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ദ്വൈ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വൈ​കി​ട്ട് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

Kerala

തി​രു​വാ​ങ്കു​ള​ത്ത് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ

കൊ​ച്ചി: തി​രു​വാ​ങ്കു​ള​ത്ത് സ്കൂ​ളി​ലേ​യ്ക്ക് പോ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​ന് സ​മീ​പ​ത്തെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശാ​സ്താം​മു​ക​ൾ കി​ണ​റ്റി​ങ്ക​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​ന്‍റെ മ​ക​ൾ ആ​ദി​ത്യ (16) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തോ​ടെ ശാ​സ്താം​മു​ക​ൾ ഭാ​ഗ​ത്തെ പാ​റ​മ​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സ്കൂ​ൾ യൂ​ണി​ഫോം ധ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പാ​റ​മ​ട​യു​ടെ ക​ര​യി​ൽ സ്കൂ​ൾ ബാ​ഗ് ഇ​രി​ക്കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ബാ​ഗി​നു​ള്ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​വും ക​രു​തി​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ വാ​ർ​ഡ് മെ​മ്പ​ർ ചോ​റ്റാ​നി​ക്ക​ര പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ മു​റി​യി​ൽ മരിച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട്: ഹോ​സ്റ്റ​ൽ മു​റി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് ക​ല്ലേ​ക്കാ​ട് വ്യാ​സ വി​ദ്യാ​പീ​ഠം സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ഒ​റ്റ​പ്പാ​ലം വരോട് സ്വ​ദേ​ശി​നി രു​ദ്ര രാ​ജേ​ഷാ​ണ് മ​രി​ച്ച​ത്.

ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ്കൂ​ളാ​ണ് വ്യാ​സ വി​ദ്യാ​പീ​ഠം സ്കൂ​ൾ. സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ റാ​ഗിം​ഗി​നെത്തു​ട​ർ​ന്നാ​ണ് മ​ക​ൾ മ​രി​ച്ച​തെന്നു പി​താ​വ് രാ​ജേ​ഷ് ആ​രോ​പി​ച്ചു.

സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ മ​ക​ളെ മ​ർദി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ഹോ​സ്റ്റ​ൽ വാ​ർ​ഡ​ന് എ​ല്ലാം അ​റി​യാ​മെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു. എ​ന്നാ​ൽ, പി​താ​വി​ന്‍റെ ആ​രോ​പ​ണം സ്കൂ​ൾ അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു. പാ​ല​ക്കാ​ട് നോ​ർ​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യ്ക്ക് അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര മ​ർ​ദ​നം; പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ചി​കി​ത്സ​യി​ൽ

കൊ​ല്ലം: കൊ​ല്ല​ത്ത് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് പ്ല​സ് വ​ൺ ക്രൂ​ര മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

മേ​വ​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വിം​ഗ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് പ​രാ​തി. റി​വി​ഷ​ൻ പെ​ൻ​ഡി​ങ്ങാ​യ​ത് ചോ​ദ്യം ചെ​യ്താ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബം അ​റി​യി​ച്ചു.

 

Education

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം ലഭ്യമാകും. അപേക്ഷകർക്ക് അവരുടെ കാൻഡിഡേറ്റ് ലോഗിൻ വഴി അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സമയപരിധിക്കുള്ളിൽ അഡ്മിഷൻ നേടണമെന്ന് അധികൃതർ അറിയിച്ചു.

ഒന്നാം അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പാക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ആവശ്യമായ രേഖകളുമായി അതാത് സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാൻ അവസരമുണ്ടാകും. തുടർ അലോട്ട്മെന്റുകൾ പിന്നീട് പ്രസിദ്ധീകരിക്കും.

അലോട്ട്മെന്റ് നടപടികൾ സുഗമമാക്കുന്നതിന് എല്ലാ സ്കൂളുകളിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഈ ഹെൽപ് ഡെസ്കുകളെ സമീപിക്കാവുന്നതാണ്.

Latest News

Corehub Up